EMAIL

info@dheevaratrust.com

Call Now

+91 484 4060435
+91 85472 41822

Pandit K K Panicker

  • Home
  • Pandit K K Panicker

Pandit K K Panicker

കരുനാഗപ്പള്ളി: സംസ്കൃതപണ്ഡിതനും ബഹുമുഖ പ്രതിഭയുമായ പണ്ഡിറ്റ് കെ.കെ. പണിക്കർ കൊല്ലം ജില്ലയിലെ കരുനാഗപ്പള്ളി താലൂക്കിൽ ആ ലപ്പാട് ഗ്രാമപഞ്ചായത്തിലെ അഴീക്കൽ തുറയിൽ പുരാതനമായ അരയശ്ശേരിൽ കുഞ്ഞൻ പണിക്കരുടേയും വെള്ളനാതുരുത്ത് തുറയിൽ അരയശ്ശേരിൽ വെളുത്തകുഞ്ഞ് പണിക്കത്തിയുടേയും മകനായി 1900-ാം ആണ്ട് ജനുവരി 18-ാം (കൊല്ലവർഷം 1075 മകരമാസം 3) തീയതി ശ്രീ.കെ.കുഞ്ഞു പിള്ള പണിക്കർ ജനിച്ചു.മുതുകുളം പത്മനാഭ പണിക്കർ ,ചതു: ശാസ്ത്ര പണ്ഡിതനായ പന്നിശ്ശേരിൽ നാണു പിള്ള, മഹാമഹിമ ശ്രീ' പുന്നശ്ശേരി നമ്പി നീലകണ്ഠശർമ്മ എന്നിവരുടെ ശിഷ്യനായിരുന്നു. സംസ്കൃത പണ്ഡിതൻ, കവി, അദ്ധ്യാപകൻ, പത്രാധിപർ, വാഗ്മി, വിവർത്തകൻ എന്നീ നിലകളിൽ സുത്യർഹ സേവനം അനുഷ്ടിച്ചിട്ടുള്ള അദ്ദേഹം അൻമ്പതോളം ഗ്രന്ധങ്ങൾ നല്കി കൈരളിയെ അനുഗ്രഹിച്ചിട്ടുണ്ട്. കാളിദാസന്റെ ഋതുസംഹാരം മലയാളത്തിലേയ് ക്ക്ആദ്യമായിവിവർത്തനം ചെയ്തത് പണ്ഡിറ്റ് കെ.കെ. പണിക്കർ ആയിരുന്നു.
പ്രതികൂല സാഹചര്യത്തോട് പൊരുതി നിന്ന് സ്വന്തം കർമ്മ ശക്തി കൊണ്ടും, ഇശ്ഛാശക്തികൊണ്ടും പാണ്ഡിത്വത്തിന്റെ കൊടുമുടിയിലെത്തിയ അദ്ദേഹം സാഹിത്യത്തിന്റെ മിക്ക ശാഖകളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.പദ്യവും ഗദ്ധ്യവും വിവർത്തനവും ഒരു പോലെ ശ്രീ: പണിക്കരുടെ പരിലാളനങ്ങൾക്ക് വിധേയമായിട്ടുണ്ട്.
കൃതികളുടെ വൈവിധ്യം കൊണ്ട് സാഹിത്യ ലോകത്തെ അത്ഭുതപെടുത്തിയ കേരളത്തിലെ പരിപക്കമഥികളായ പണ്ഡിതന്മാരിൽ ഒരാളായ ശ്രീ.കെ.കെ. പണിക്കർ 1985 മാർച്ച് 19ന് അന്തരിച്ചു.
ശ്രീ .. പണിക്കരുടെ പ്രധാന കൃതികൾ
_ഖണ്ഡകാവ്യങ്ങൾ
1 വ്യാസോത്ഭവം
2 ഒരു പുഷ്പം
3 പത്മിനി
4 സാവിത്രി
5. മാധവി
6. സരസ്വതീ ലഹരി
7. യേശു സ്വർഗ്ഗതി
8. പട്ടട
9 ബന്ധമുക്തനായ അനുരുദ്ധൻ
പദ്യസമാഹാരം
: 10:കൈരളി മുരളി
11. സാഹിതീസ്ത ബകം
പദ്യ വിവർത്തനം
12 .ശ്രീകൃഷ്ണവിലാസം
13.പുഷ്പബാണ വിലാസം
I4ഋതുസംഹാരം
15 രാമ ഗീത - അയ്യപ്പ ദീക്ഷിതർ
16 ഭാഷാ ഭഗവദ് ഗീത
17 ശൃഗാര തിലകം
18' ദേവീ ഭാഗവതം
19 കൈവല്ല്യോപനിഷത്ത്
20 യോഗ വാസിഷ്ടം
21. സ്വാത്മനി രൂപണം
ഗദ്യ വിവർത്തനം
22.ഇന്ദ്രജാലം ( ഇന്ദ്രജാല കുതൂഹലം)
23. വിക്രമാദിത്യൻ (ബിൽ ഹണ കവി)
 24 സംക്ഷിപ്ത ഭാരതം
25. വീരകഥകൾ
26 ഉണ്ണിയാർച്ച
ദാമ്പത്യ ശാസ്ത്രം
27. ക ന്ദർപ്പ ചൂഡാമണി
28. രതി രസാർണ്ണവം
29 മദന മണ്ഡലം
30കാമശാസ്ത്രം
- ജീവചരിത്രം
31 ശ്രീ നാരായണ പരമഹംസൻ
പ്രബന്ധം
32'കൈരളീ കൈവല്യം
വ്യാഖ്യാനങ്ങൾ

33 ഭഗവദ് ഗീത ( ഭാവ ദർപ്പണം. വ്യാഖ്യാനം)
34. ഹരിനാമകീർത്തനം (വിവരണം, വ്യാഖ്യാനം)
35' ഭർത്തൃഹരി (ഉദ്യോതം, വ്യാഖ്യാനം)
36 ബൃഹത് സോസ്ത്ര്രത്നാകരം (ഭാവ ദീപിക, വ്യാഖ്യാനം)
37 കാവ്യപ്രകാശം
38. സാംഖ്യ ദർശനം-
അലങ്കാര ശാസ്ത്രം
39. വാഗ്ഭടാലങ്കാരം (ഭാവ കൗമുദി, വാഗ്ഭടൻ)
-ആയൂർവ്വേദം-
40 ആയൂർവേദ വിശ്വ കോശം അഥവാ ഔഷധി മഹാനി ഘണ്ടു
ആട്ടകഥ
41. ഉപഗുപ്ത വിജയം ( അവതാരിക .. പന്നിശ്ശേരിൽ നാണു പിള്ള)