EMAIL

info@dheevaratrust.com

Call Now

+91 484 4060435
+91 85472 41822

K.RAGHAVAN MASTER

  • Home
  • K.RAGHAVAN MASTER

K.RAGHAVAN MASTER

ശ്രീ .കെ.രാഘവൻ മാസ്റ്റർ

മലയാള ചലച്ചിത്ര രംഗത്തെ പ്രശസ്തനായ സംഗീത സംവിധായകനായിരുന്നു കെ. രാഘവൻ എന്ന രാഘവൻ മാസ്റ്റർ.
അദ്ദേഹം സംഗീതസംവിധായകൻ എന്നതിന് പുറമെ ഗായകനും സംഗീത അദ്ധ്യാപകനും കൂടിയായിരുന്നു.

1913 ഡിസംബർ 2-ന് കണ്ണൂർ ജില്ലയിലെ തലശ്ശേരിയിൽ തലായി എന്ന സ്ഥലത്ത് സംഗീതപാരമ്പര്യമില്ലാത്ത കുടുംബത്തിൽ കൃഷ്ണൻ-കുപ്പച്ചി ദമ്പതിമാരുടെ മകനായി ജനിച്ചു.
സ്വന്തം താല്പര്യവും സംഗീതത്തോടുള്ള അഭിരുചിയും കാരണം സംഗീതലോകത്തേയ്ക്ക് എത്തുകയായിരുന്നു.
നാട്ടിലെ പ്രമുഖ സംഗീതജ്ഞനായിരുന്ന പി.എസ്.നാരായണയ്യരുടെ കീഴിൽ ശാസ്ത്രീയസംഗീതം അഭ്യസിക്കുകയും. പിന്നീട് സംഗീതപഠനത്തിനു ശേഷം ആകാശവാണിയിൽ സംഗീതവിഭാഗത്തിൽ ജീവനക്കാരനായി ജോലി ചെയ്തു.

ശാസ്ത്രീയ സംഗീതത്തിൽ ആഴത്തിൽ അറിവുണ്ടായിരുന്നിട്ടും അത് പ്രദർശിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചിരുന്നില്ല... നാടൻ സംഗീതത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്.
കേരളത്തിന്റെ പ്രാദേശികമായ നാടൻ സംഗീത ശൈലിയിൽ ഗാനങ്ങളൊരുക്കി മലയാള സംഗീതത്തിന് ഐഡന്റിറ്റി നൽകിയത് രാഘവൻ മാസ്റ്റർ ആണ്.

മറുനാടൻ ഭാഷകളുടെ ഈണം അതേപടി പകർത്തുന്ന രീതിയിൽനിന്നും മാറി പുള്ളുവൻ പാട്ടുകളും നാടൻ പാട്ടുകളും പ്രയോജനപ്പെടുത്തി മലയാളിയുടെ തനത് സംഗീതം ആദ്യമായി ഉപയോഗിച്ച സംഗീത സംവിധായകനായിരുന്നു കെ രാഘവൻ മാസ്റ്റർ.

മലയാള നാടക-ചലച്ചിത്ര-ലളിതഗാനങ്ങൾക്ക് മികച്ച സംഭാവനകൾ നൽകിയ കെ രാഘവൻ വിഷാദവും വിരഹവുമടക്കം മലയാളികളെ പല ഭാവങ്ങളിൽ നടത്തിച്ച മാന്ത്രികനായിരുന്നു.
 
തിക്കൊടിയൻ രചിച്ച് 'അപ്പോഴും പറഞ്ഞില്ലെ പോരണ്ട പോരണ്ടാന്ന് ' എന്ന ഗാനം സ്വയം സംഗീതം നൽകി ആലപിച്ചത് പ്രശസ്തമാണ്.

1954-ൽ നീലക്കുയിലി'ലെ "കായലരികത്ത് വലയെറിഞ്ഞപ്പോൾ " എന്ന ഗാനത്തിലൂടെ വരവറിയിച്ച കെ രാഘവൻ മാസ്റ്ററുടെ എല്ലാരും ചൊല്ലണ്, കാക്ക കൊത്തിപ്പോയ കസ്തൂരി മാമ്പഴം, നാളികേരത്തിന്റെ നാട്ടിലെനിയ്ക്കൊരു, കരിമുകിൽ കാട്ടിലെ, നാഴിയൂരി പാലുകൊണ്ട് നാടാകെ കല്യാണം, മഞ്ഞണിപ്പൂനിലാവ്, മഞ്ജുഭാഷിണി, ശ്യാമസുന്ദര പുഷ്പമേ, ഏകാന്തപഥികൻ തുടങ്ങി 400-ലേറെ ചലച്ചിത്രഗാനങ്ങളും 'പാമ്പുകൾക്ക് മാളമുണ്ട്, തലയ്ക്കുമീതെ ശ്യൂനാകാശം തുടങ്ങിയ നാടകഗാനങ്ങളും ഇന്നും അനശ്വരമാണ്.

മികച്ച സംഗീത സംവിധായകനുള്ള (1973, '77) സംസ്ഥാന ചലച്ചിത്ര അവാർഡ്, കേരള സംഗീത നാടക അക്കാഡമി ഫെലോഷിപ്പ്, കേരള സംസ്ഥാന നാടക അവാർഡ് (1986- പാഞ്ചാലി) തുടങ്ങി നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

2010 ൽ ഭാരത സർക്കാർ അദ്ധേഹത്തിന് പത്മശ്രീ നൽകി ആദരിക്കുകയുണ്ടായി (ഈ ദേശീയ ആദരം നേടുന്ന ആദ്യ ധീവരനാണ്).

2013 ഒക്ടോബർ 19(പ്രായം 99) ൽ അദ്ധേഹം ഇഹലോക വാസം വെടിഞ്ഞു